ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
തിരുവനന്തപുരം താലൂക്കിന്‍റെ ഏതാണ്ട് വടക്കേ അറ്റത്തായി വെള്ളാണിക്കല്‍ കുന്നിന്‍റെയും, മലമുകളിന്‍റെയും, ആയിരവല്ലി കുന്നിന്‍റെയും താഴ്വാരത്തില്‍ പ്രകൃതി രമണീയത നിറഞ്ഞ ഗ്രാമഭംഗിക്ക് കോട്ടം വരാതെ പോത്തന്‍കോട് പഞ്ചായത്ത് പ്രദേശം നിലകൊള്ളുന്നു. ലോകാരാധ്യനായ ശ്രീനാരായണഗുരുവിന്‍റെ ജന്മംകൊണ്ട് പവിത്രമായ ചെമ്പഴന്തിയും, വിശ്വകവി കുമാരനാശാന്‍ ദീര്‍ഘകാലം കാവ്യസപര്യ നടത്തിയിരുന്ന തോന്നയ്ക്കലും ഈ പഞ്ചായത്തിന്‍റെ തെക്കുഭാഗത്തും പടിഞ്ഞാ റുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. പോത്തന്‍കോടിന്‍റെ കിഴക്കുഭാഗത്താണ് പ്രസിദ്ധമായ ശാന്തിഗിരി സ്ഥിതി ചെയ്യുന്നത്. സ്വാഭാവികമായി ഇവരുടെ ദര്‍ശനവും സാഹിത്യവും ഈ ഗ്രാമപഞ്ചായത്തിലെയും ജനങ്ങളുടെ സാംസ്കാരിക ജീവിതത്തിന്‍റെ ഉള്‍ത്തുടിപ്പുകളായി തീര്‍ന്നിട്ടുണ്ട്. കാര്‍ഷിക സംസ്കാരത്തിന്‍റെ പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന ജനതയുടെ മനസ്സിലെ ഗ്രാമനന്മകളെ പൂര്‍ണ്ണമായി തുടച്ചുനീക്കാന്‍ ആധുനിക നാഗരികതയ്ക്ക്...
കൂടുതൽ വായിക്കുക