പഞ്ചായത്ത്

ബിന്ദു വി

പ്രസിഡൻ്റ്

ഷിബു എസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വർണ ലതീഷ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബേബി ശാലിനി എ എസ്

ചെയര്‍പേഴ്സൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ പി പുരുഷോത്തമൻ

ചെയര്‍പേഴ്സൺ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പി കെ മുഹമ്മദ് ഷാഫി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിന്റെ വടക്കേയറ്റത്തായി സ്ഥിതി ചെയ്യുന്ന സ്പെഷ്യല്‍ ഗ്രേഡ് ഗ്രാമപഞ്ചായത്താണ് പോത്തന്‍കോട് ഗ്രാമപഞ്ചായത്ത്. അനുദിനം വികസന പാതയിലൂടെ സഞ്ചരിക്കുന്ന പഞ്ചായത്ത് കൂടെയാണ് നമ്മുടേത്. തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും കൂടുതൽ കെട്ടിട നിര്‍മ്മാണം നടക്കുന്ന പ്രദേശമാണ്. മലയോര വ്യാപാര കേന്ദ്രമായ ഇവിടെ 2500 ല്‍ പരം കടകളും ഷോപ്പിംഗ് കോംപ്ലക്സുകലും മൂന്ന് പൊതു മാര്‍ക്കറ്റുകളും സ്ഥിതി ചെയ്യുന്നു. ക്ഷീരോല്‍പ്പാദന മേഖലയും കാര്‍ഷിക മേഖലയും താരതമ്യേനെ മുന്നിലാണ്. പോത്തന്‍കോട്, വാവറ അമ്പലം, വേങ്ങോട് തുടങ്ങിയവയാണ് പ്രധാന ജംഗ്ഷനുകള്‍. അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള ഗ്രാമപഞ്ചായത്ത് ഓഫീസും ഘടക സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. എന്നിരുന്നാലും അവ ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. വെള്ളാണിക്കല്‍ ടൂറിസം, പോത്തന്‍കോട് മിനി സിവില്‍ സ്റ്റേഷന്‍, മള്‍ട്ടി പര്‍പ്പസ് ഷോപ്പിംഗ് കോംപ്ലക്സ്, അത്യാധുനിക മാര്‍ക്കറ്റ് എന്നിവ ആരംഭിച്ച് പ്രവര്‍ത്തനക്ഷമമായാല്‍ വലിയ വികസന മുന്നേറ്റം പോത്തന്‍കോടിന് ഉണ്ടാകും. ജില്ലയില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ ബഡ്സ് സ്കൂള്‍...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തിരുവനന്തപുരം താലൂക്കിന്‍റെ ഏതാണ്ട് വടക്കേ അറ്റത്തായി വെള്ളാണിക്കല്‍ കുന്നിന്‍റെയും, മലമുകളിന്‍റെയും, ആയിരവല്ലി കുന്നിന്‍റെയും താഴ്വാരത്തില്‍ പ്രകൃതി രമണീയത നിറഞ്ഞ ഗ്രാമഭംഗിക്ക് കോട്ടം വരാതെ പോത്തന്‍കോട് പഞ്ചായത്ത് പ്രദേശം നിലകൊള്ളുന്നു. ലോകാരാധ്യനായ ശ്രീനാരായണഗുരുവിന്‍റെ ജന്മംകൊണ്ട് പവിത്രമായ ചെമ്പഴന്തിയും, വിശ്വകവി കുമാരനാശാന്‍ ദീര്‍ഘകാലം കാവ്യസപര്യ നടത്തിയിരുന്ന തോന്നയ്ക്കലും ഈ പഞ്ചായത്തിന്‍റെ തെക്കുഭാഗത്തും പടിഞ്ഞാ റുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. പോത്തന്‍കോടിന്‍റെ കിഴക്കുഭാഗത്താണ് പ്രസിദ്ധമായ ശാന്തിഗിരി സ്ഥിതി ചെയ്യുന്നത്. സ്വാഭാവികമായി ഇവരുടെ ദര്‍ശനവും സാഹിത്യവും ഈ ഗ്രാമപഞ്ചായത്തിലെയും ജനങ്ങളുടെ സാംസ്കാരിക ജീവിതത്തിന്‍റെ ഉള്‍ത്തുടിപ്പുകളായി തീര്‍ന്നിട്ടുണ്ട്. കാര്‍ഷിക സംസ്കാരത്തിന്‍റെ പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന ജനതയുടെ മനസ്സിലെ ഗ്രാമനന്മകളെ പൂര്‍ണ്ണമായി തുടച്ചുനീക്കാന്‍ ആധുനിക നാഗരികതയ്ക്ക്...

കൂടുതൽ വായിക്കുക